ഇടുക്കി: മാലിയിലെ പ്രമുഖ മൾട്ടി സ്‌പെഷ്യാലിറ്റി ടെർഷ്യറി കെയർ ആശുപത്രിയായ ട്രീ ടോപ്പ് ആശുപത്രിയിലേക്ക് നഴ്‌സ്, മിഡ് വൈഫ്, മെഡിക്കൽ ടെക്‌നീഷ്യൻ എന്നീ ഒഴിവുകളിലേക്ക് നോർക്ക റൂട്ട്‌സ് മഖേന അപേക്ഷകൾ ക്ഷണിച്ചു. ബിരുദം/ ഡിപ്‌ളോമ കഴിഞ്ഞ് രണ്ട് വർഷത്തെ പ്രവർത്തിപരിചയമുള്ള നഴ്‌സുമാരേയും മെഡിക്കൽ ടെക്‌നീഷ്യൻമാരേയുമാണ് തെരഞ്ഞെടുക്കുന്നത്. 22 നും 30 നും മദ്ധ്യേ പ്രായമുള്ള വനിതകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. മിഡ് വൈഫ് തസ്തികയ്ക്ക് രണ്ട് വർഷത്തെ ലേബർ റൂം പ്രവർത്തി പരിചയമുള്ള വനിത നഴ്‌സുമാർക്കാണ് അവസരമുള്ളത്. നഴ്‌സുമാർക്ക് പ്രതിമാസ അടിസ്ഥാന ശമ്പളം 1000 യു എസ് ഡോളറും (ഏകദേശം 70,000 രൂപ) ടെക്‌നീഷ്യൻമാർക്ക് 1000 യു എസ് ഡോളർ മുതൽ 1200 യു എസ് ഡോളർ വരെയും (ഏകദേശം 70,000 രൂപ മുതൽ 85,000 രൂപ വരെ) ലഭിക്കും. താമസം, ഡ്യൂട്ടി സമയത്തുള്ള ഒരു നേരത്തെ ഭക്ഷണം, ട്രാൻസ്‌പ്പൊർടേഷൻ, വിസ, വിമാന ടിക്കറ്റ്, മെഡിക്കൽ ഇൻഷുറൻസ് എന്നിവ സൗജന്യം. താത്പര്യമുള്ള ഉദ്ദ്യോഗാർത്ഥികൾ ഫോട്ടോ പതിച്ച വിശദമായ ബയോഡാറ്റ, പാസ്‌പ്പോർട്ടിന്റെയും, യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും പകർപ്പുകൾ സഹിതം norka.maldives@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയയ്ക്കണം. വിശദവിവരങ്ങൾ www.norkaroots.org എന്ന വെബ് സൈറ്റിലും ടോൾ ഫ്രീ നമ്പറായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345(വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ടൺ അവസാന തിയതി നവംബർ 23.