vechile

മറയൂർ: നല്ല ലക്ഷ്യത്തോടെയായിരുന്നു ഒരു പദ്ധതി വിഭാവനചെയ്തത്, എന്നാൽ നടപ്പിലാക്കേണ്ടവരുടെ അനാസ്ഥയിൽ പാഴായത് ലക്ഷങ്ങളാണ്.ഒന്നാം രണ്ടുമല്ല അൻപത് ലക്ഷത്തിന്റെ വാഹനങ്ങളാണ് വെറുതെ വെയിലും മഴയും കൊള്ളുന്നത്.മൂന്നാർ വൈൽഡ് ലൈഫ് ഡിവിഷന്റെ കെടുകാര്യസ്ഥതയിൽ ചിന്നാർ വന്യജീവി സങ്കേതത്തിലെ ആദിവാസി വിഭാഗങ്ങൾക്കായി പട്ടികവർഗ്ഗ വകുപ്പ് അനുവദിച്ച് നൽകിയ ലക്ഷകണക്കിന് രൂപയുടെ ഫണ്ടാണ് പാഴാക്കിയിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാന പട്ടിക വർഗ്ഗ വികസന വകുപ്പ് ആദിവാസി കോളനികളിലെ യുവതി യുവാക്കൾക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതിനായി കൈമാറിയ തുകയാണ് വെറുതെയായത്.
പട്ടികവർഗ്ഗ വകുപ്പിൽ നിന്നും കൈപ്പറ്റിയ തുക ഉപയോഗിച്ച് ഐസ് ക്രീം വിൽപ്പനക്കായി അഞ്ച് ഗുഡ്സ് ഓട്ടോറിക്ഷകളും, ഫ്രീസർ, ജനറേറ്റർ, കനോപ്പി, ഇവ സൂക്ഷിക്കൂന്നതിനാവശ്യമായ ഷെഡ് നിർമ്മിക്കൂക എന്നിവയ്ക്കായി 50 ലക്ഷം രൂപയിലധികമാണ് ചെലവഴിച്ചത്.
മാർച്ച് മാസത്തിൽ ചിന്നാർ വന്യജീവി സങ്കേതത്തിലെ ആലാംപെട്ടി വനംവകുപ്പ് സ്റ്റേഷനിൽ എത്തിച്ചവ ബിൽ പാസാക്കി എടുക്കുന്നതിനായി ഏപ്രിൽ മാസത്തിൽ ഉദ്ഘാടനം നടത്തിയെങ്കിലും മാസങ്ങളായി ഒരാൾക്ക് പോലും കൈമാറാതെ ആലാംപെട്ടിയിൽ കിടന്ന് നശിക്കുകയാണ്.
ഫോറസ്റ്റ് സ്റ്റേഷൻ പരിസരത്ത് ഐസ് ക്രീം വാഹനങ്ങൾ മാസങ്ങളായി കിടന്ന് നശിക്കുന്നത് ചർച്ചയായപ്പോൾ അറിഞ്ഞ മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ ഇടപെട്ട് വാഹനങ്ങൾ മൂന്നാർ വൈഡ് ലൈഫ് ഡിവിഷനിലെ വിവിധ ഭാഗങ്ങളിലേക്ക് മാറ്റി.

ഒരു നിശ്ഛയവുമില്ല ഒന്നിനും
വാഹനങ്ങൾ ആർക്ക് കൈമാറുമെന്നോ പദ്ധതി എങ്ങനെ പ്രാവർത്തികമാക്കി യുവതീ - യുവാക്കൾക്ക് തൊഴിൽ നൽകുമെന്നോ വനം വകുപ്പ് അധികൃതർക്ക് യാതൊരു നിശ്ചയമില്ല. ചിന്നാർ വന്യജീവി സങ്കേതത്തിൽ മികച്ച രീതിയിൽ നടത്തി വന്നിരുന്ന പലപദ്ധതികളും ഇപ്പോൾ അവതാളത്തിലാണ്.


പദ്ധതി ഭാവനയിൽ മാത്രം

പല പദ്ധതികളും ആദിവാസി വിഭാഗങ്ങൾ നടപ്പിലാക്കുമ്പോൾ മാത്രമാണ് അറിയുന്നത്.

പലതും ഉദ്യോഗസ്ഥരുടെ ഭാവനയിൽ ഉരുത്തിരിയുന്നതാണ്.

പദ്ധതി നടപ്പിലാക്കുന്നതിന് മുൻപ് ഗുണഭോക്താക്കളെ പങ്കെടുപ്പിച്ച് കൊണ്ട് യോഗങ്ങളോ ഒന്നും തന്നെ നടത്താറില്ല.
പദ്ധതികൾ നടപ്പിലാക്കുന്നതിന് മുൻപായി സാദ്ധ്യതാ പഠനം നടത്തുകയോ ആവശ്യക്കാരെ കണ്ടെത്തുകയോ ചെയ്തില്ല.

മിൽമയിൽ നിന്നും ധൃതികൂട്ടി വാഹനങ്ങളും ഉപകരണങ്ങളും വാങ്ങി