മുതലക്കോടം: കായികപരിശീലനത്തിനായാണ് ജോയ്സ് മറ്റൊരു സ്കൂളിൽ നിന്ന് എൻ.ആർ സിറ്റി എസ്.എൻ.വി ഹയർസെക്കൻഡറി സ്കൂളിൽ ചേർന്നത്. എന്നാൽ എസ്.എൻ.വി സ്കൂളിന് തന്നെ അഭിമാനമായി ഇന്ന് ജോയ്സ് മാറി. ജൂനിയർ വിഭാഗം ഹൈജമ്പിലും 400 മീറ്റർ ഹർഡിൽസിലും ഒന്നാമതെത്തിയാണ് ജോയ്സ് കഴിവുതെളിയിച്ചത്. പത്താം ക്ലാസ് വിദ്യാർഥിയായ ജോയ്‌സ്‌ വാഴത്തോപ്പ് ആക്കണ്ടത്തിൽ ജോയി- അജിത ദമ്പതികളുടെ മകനാണ്. സ്‌കൂളിലെ കായികാദ്ധ്യാപകൻ സുനിൽ കുമാറാണ് പരിശീലകൻ. കായിക പരിശീലനം മാത്രം ലക്ഷ്യമിട്ടാണ് ജോയിസ് സ്‌കൂളിൽ എത്തിയത്.