ചെറുതോണി:കുടിശിക ക്ഷാമബത്ത രണ്ട് ഗഡു ഉടൻ അനുവദിക്കുക. സർക്കാർ വിഹിതം ഉറപ്പുവരുത്തി മെഡിസെപ്പ് നടപ്പിലാക്കുക. ഇടക്കാല ആശ്വാസം ഉടൻ അനുവദിക്കുക. ഭവന വായ്പ പദ്ധതി പുന:സ്ഥാപിക്കുക. അഭിപ്രായസ്വാതന്ത്ര്യം അനുവദിക്കുക തുടങ്ങിയാവശ്യങ്ങളുന്നയിച്ച് എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിന് മുന്നിൽ നിൽപ്പ് സമരം നടത്തി. ഡി.സി.സിപ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷാജി ദേവസ്യ അദ്ധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എം. ഉദയസൂര്യൻ ഉദ്ഘാടനം ചെയ്തു.. കോൺഗ്രസ് നേതാക്കൻ മാരായ എ.പി ഉസ്മാൻ, അനിൽ അനിക്കനാട്ട്, റോയി ജോർജ്, കെ പി വിനോദ്, സണ്ണി മാത്യൂ, പി.എം ഫ്രാൻസീസ്, സ്റ്റീഫൻ ജോർജ്, രാജേഷ് ബേബി, മേരി ജോർജ്, ഷിഹാബ് പരീത് തുടങ്ങിയവർ പ്രസംഗിച്ചു