ചെറുതോണി : ജില്ലയുടെ ഊർജ്ജിത വ്യവസായവൽക്കരണത്തിന്റെ ഭാഗമായി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സൂക്ഷ്മ ഇടത്തരം ചെറുകിട വ്യവസായ സംരംഭകർക്കായി ഇന്ന് രാവിലെ 10 ന് ചെറുതോണി പൊലീസ് അസോസിയേഷൻ സൊസൈറ്റി ഹാളിൽ വ്യവസായ നിക്ഷേപ സംഗമം നടക്കും. ജില്ലാ കളക്ടർ എച്ച്. ദിനേശൻ ഉദ്ഘാടനം ചെയ്യും. വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബിജു കുര്യൻ അദ്ധ്യക്ഷത വഹിക്കും. മാനേജർ ബനഡിക്ട് വില്യം ജോൺസ് സ്വാഗതവും മാനേജർ പി.കെ അജിത് കുമാർ നന്ദിയും പറയും.