രാജാക്കാട്: ജുവാനയ്ക്ക് കണ്ണീരോടെ ജന്മനാടിന്റെ വിട. നാട്ടിലെത്തിച്ച ജുവാനയുടെ മൃതദേഹം ശാന്തമ്പാറ ഇടവക പള്ളി സെമിത്തേരിയിൽ സംസ്‌ക്കരിച്ചു. ആയിരങ്ങളാണ് അന്തോയപചാരമർപ്പിക്കാൻ പള്ളിയിൽ പുത്തടിയിലെ തറവാട്ട് വീട്ടിലും എത്തിയത്. ഇന്നലെ രാത്രി പന്ത്രമ്ട് മണിയോടെയാണ് ജുവാനയുടെ മൃതദേഹം മുബൈയിൽ നിന്നും രാജകുമാരികുരുവിളാ സിറ്റി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മോർച്ചിറിയിൽ എത്തിച്ചത്. തുടർന്ന് ഇന്ന്രാവിലെ ഒമ്പത് മണിയോടെ ശാന്തമ്പാറ പുത്തടിയിലുള്ള റിജോഷിന്റെ തറവാട്ട് വീട്ടിലെത്തിച്ചു. അന്ത്യോപചാരമർപ്പിക്കുന്നതിന് നൂറ് കണക്കിന് ആളുകളാണ് ഇവിടേയ്ക്ക് എത്തിയത്. ബന്ധുക്കൾക്കൊപ്പം നാട്ടുകാരും പൊട്ടിക്കരഞ്ഞു. തുടർന്ന് ശാന്തമ്പാറ ഇൻഫന്റ് ജീസസ് കാത്തലിക് ചർച്ചിൽ എത്തിച്ചതിന് ശേഷം പതിനൊന്ന് മണിയോടെ സംസ്‌ക്കാരം നടത്തി.