രാജാക്കാട്: മുബയിൽ ചികിത്സയിൽ കഴിയുന്ന രിജോഷ് വധക്കേസ് പ്രതി വാസിമിന്റേയും റിജോഷിന്റെ ഭാര്യ ലിജിയുടേയും നില മെച്ചപ്പെട്ടതായി പൊലീസ് പറഞ്ഞു. ഇരുവർക്കുമെതിരേ മുബൈ പൊലീസ് കൊലക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തു. ഐ സി യുവിൽ നിന്നും ആശുപത്രി സെല്ലിലേയ്ക്ക് മാറ്റിയതിന് ശേഷമായിരിക്കും ഇരുവരുടേയും മൊഴി രേഖപ്പെടുത്തുക. ശാന്തമ്പാറ കഴുതക്കുളം മേട്ടിൽ റിജോഷിനെ കൊലപ്പെടുത്തിയതിന് ശേഷം
രിജോഷിന്റെ ഭാര്യയും കുഞ്ഞുമായി നാടുവിട്ട് മുംബയിലെത്തി പൻവേലിലുള്ള സ്വകാര്യ ഹോട്ടലിൽ വച്ച് രണ്ടുവയസ്സുകാരി ജുവാനയെ കൊലപ്പെട്ടുത്തിയതിന് ശേഷമാണ് ഇരുവും ആത്മഹത്യക്ക് ശ്രമിച്ചത്. കോടതിയിൽ
ഹാജരാക്കുന്ന മുറക്ക് ശാന്തമ്പാറ പൊലീസ് കസ്റ്റഡിയിൽ വാങ്ങും തുടർന്ന് നാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയതിന് ശേഷം വീണ്ടും മുംബയ് പൊലീസിന് കൈമാറുമെന്നാണ് വിവരം. ഗംഭവത്തിൽ വാസിമിനെ സഹായിക്കുകയും
പൊലീസിന്റെ അന്വേഷണം വഴിതിരിച്ച് വിടുന്നതിനും ഇടപെടൽ നടത്തിയ വാസിമിന്റെ സഹോദരൻ ഫഹദ് റിമാന്റിലാണ്. റിജോഷിന്റെ കൊലപാതകത്തിൽ വാസീമും സഹോഹദരൻ ഫഹദും ഒന്നും രണ്ട് പ്രതികളായിട്ടാണ് ശാന്തമ്പാറ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.