തൊടുപുഴ: എട്ട് മാസങ്ങൾക്ക് ശേഷം ചേർന്ന് ജില്ലാ ആശുപത്രിയിൽ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയിൽ ലിഫ്റ്റ് നിരന്തരം കേടാകുന്നതിനെച്ചൊല്ലിയാണ് വലിയ വിമർശനം ആശുപത്രി അധികൃതർക്കും ജില്ലാ പഞ്ചായത്തിനുമെതിരെ രൂക്ഷ വിമർശനമാണുയർന്നത്.. . ലിഫ്റ്റ് നന്നാക്കുന്നതിന് മാത്രം ലക്ഷക്കണക്കിന് രൂപാ ചിലവായതായി കമ്മിറ്റി അംഗങ്ങൾ ആരോപിച്ചു. എന്നാൽ, ലിഫ്റ്റിന് 10 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് അനുവദിച്ചതായി അധികൃതർ പറഞ്ഞു. ആശുപത്രിയിലെത്തുന്ന രോഗികളോടുള്ള ഡോക്ടർമാരുടേയും നഴ്സുമാരുടേയും പെരുമാറ്റത്തേക്കുറിച്ചും വിമർശനമുണ്ടായി. ഡോക്ടർമാരും ഫാർമസി ജീവനക്കാരും സമയത്തെത്തുന്നില്ലെന്ന ആരോപണവും ഉയരുന്നു. എച്ച്.എം.സി. വിളിച്ചു ചേർക്കുന്നില്ലെന്ന് ജില്ലാ പഞ്ചായത്തിനെതിരേയും വിമർശനമുയർന്നു. വീഴ്ചകളുണ്ടെങ്കിൽ അത് പരിഹരിക്കുമെന്നും പ്രവർത്തനം കാര്യക്ഷമമായി നടത്തുമെന്നും അധികൃതർ അറിയിച്ചു. എല്ലാമാസവും എച്ച്.എം.സി കൂടാനും തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചു ത്രേസ്യാ പൗലോസ്, വൈസ് പ്രസിഡന്റ് മാത്യു കെ.ജോൺ, ആശുപത്രി സൂപ്രണ്ട് എം.ആർ.ഉദമാദേവി, വാർഡ് കൗൺസിലർ എം.കെ.ഷാഹുൽ ഹമീദ് തുടങ്ങിയവർ പങ്കെടുത്തു.