തൊടുപുഴ: എസ്. എൻ. ഡി. പി യോഗം തൊടുപുഴ യൂണിയൻ രവിവാരപാഠശാലയുടെ ആഭിമുഖ്യത്തിൽ രവിവാരപാഠശാല വിദ്യാർത്ഥികൾക്കായി ജനുവരി 11 ന് എല്ലാ ശാഖകളിലും പ്രിലിമിനറി പരീക്ഷയും ജനുവരി 26 ന് ഫൈനൽ പരീക്ഷയും നടത്തും.പരീക്ഷകൾ സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാനും രവിവാര പാഠശാല അദ്ധ്യാപകരുടെ പരിശീലനത്തിനുമായി ഞായറാഴ്ച രാവിലെ 9.30 മുതൽ ചെറായിക്കൽ ശ്രീസുബ്രഹ്മണ്യസ്വാമിക്ഷേത്ര ഓഡിറ്റോറിയത്തിൽ യോഗം ചേരും. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി കൺവീനർ വി. ജയേഷ് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ യൂണിയൻ ചെയർമാൻ . ഏ.ജി. തങ്കപ്പൻ ഉദ്ഘാടനം നിർവ്വഹിക്കും. യൂണിയൻ വൈസ് ചെയർമാൻ ഡോ. കെ. സോമൻ മുഖ്യപ്രഭാഷണം നടത്തും. യോഗം ഡയറക്ടർ ബോർഡംഗം ഷാജി കല്ലാറയിൽ, വൈക്കം ബെന്നി ശാന്തി, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് പൊന്നമ്മ രവീന്ദ്രൻ, സെക്രട്ടറി മൃദുല വിശ്വംഭരൻ, യൂത്ത് മൂവ്‌മെന്റ് ചെയർമാൻ സന്തോഷ്, കൺവീനർ ശരത് ചന്ദ്രൻ, എംപ്ലോയീസ് ഫോറം, യൂണിയൻ പ്രസിഡന്റ് സന്തോഷ് കെ. പി., സൈബർസേന ചെയർമാൻ . സതീഷ് വണ്ണപ്പുറം, കൺവീനർ രതീഷ് കൃഷ്ണൻ, വൈദികസമിതി ചെയർമാൻ രാമചന്ദ്രൻ ശാന്തി, കുമാരിസംഘം പ്രസിഡന്റ് അശ്വതി സോമൻ സെക്രട്ടറി അപർണ സി. ബിജു എന്നിവർ പ്രസംഗിക്കും.

10 മുതൽ ഒന്ന്വരെ പരിശീലനക്ലാസ് നടത്തും. എംപ്ലോയീസ് ഫോറം യൂണിയൻ സെക്രട്ടറി . അജിമോൻ ചിറയ്ക്കൽ സ്വാഗതവും ഫോറം വൈസ് പ്രസിഡന്റ് ഷൈജു തങ്കപ്പൻ നന്ദിയും പറയും.ശാഖയിലെ എല്ലാ രവിവാരപാഠശാല അദ്ധ്യാപകരും രവിവാരപാഠശാലയുടെ ചുമതലയുള്ള ശാഖ കമ്മറ്റിയംഗവും യോഗത്തിൽ പങ്കെടുക്കേണ്ടതാണെന്നും പരിശീലനത്തിന് എത്തുന്ന അദ്ധ്യാപകർ ക്വസ്റ്റ്യൻ ബാങ്കിന്റെ പകർപ്പ്, ഗുരുപഥം, നോട്ട് ബുക്ക്, പേന എന്നിവ കരുതേണ്ടതുമാണെന്ന് യൂണിയൻ കൺവീനർ വി. ജയേഷ് അറിയിച്ചു.