തൊടുപുഴ: ഓൾകേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ ജില്ലാ 35-ാം വാർഷിക സമ്മേളനം ഇന്നും നാളെയും തൊടുപുഴയിൽ നടത്തും.
ഇന്ന് രാവിലെ ഫോട്ടോ പ്രദർശനം മണക്കാട് ജംഗഷനിൽ മർച്ചന്റ് അസ്സോസിയേഷൻ പ്രസിഡന്റ് ടി.സി രാജു ഉദ്ഘാടനം നിർവ്വഹിക്കും.നാളെ രാവിലെ 9ന് പതാക ഉയർത്തൽ, തുടർന്ന് രജിസ്‌ട്രേഷൻ, 10ന് നടക്കുന്ന പൊതു സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ടി.ജി.ഷാജി അദ്ധ്യക്ഷത വഹിക്കും. അഡ്വ.ഡീൻ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്യും എ.കെ.പി.എ സംസ്ഥാന പ്രസിഡന്റ് ഗിരീഷ് പട്ടാമ്പി മുഖ്യപ്രഭാഷണം നടത്തും. മുൻസിപ്പൽ ചെയർപേഴ്സൺ പ്രൊഫ.ജെസ്സി ആന്റണി ഭിന്നശേഷിക്കാരുടെ ലോക കപ്പ് ക്രിക്കറ്റിൽ ജേതാക്കളായ ഇന്ത്യൻ ടീമിലെ മലയാളി സാന്നിദ്ധ്യം .അനീഷ് രാജിനെ ആദരിക്കും.
കേന്ദ്രഗവൺമെന്റ് അംഗീകൃത തൊഴിൽ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് സഹായിച്ച അനീഷ്‌കുമാറിനെ സംസ്ഥാന ട്രഷറർ മോനിച്ചൻ തണ്ണിത്തോട് ആദരിക്കും. മികച്ച മേഖലയ്ക്കുള്ള അവാർഡ് സജീർ ചെങ്ങമനാടും, മുതിർന്ന ഫോട്ടോ ഗ്രാഫറെ മർച്ചന്റ് അസ്സോസിയേഷൻ പ്രസിഡന്റ് .ടി.സി. രാജു ആദരിക്കും. മികച്ച ജില്ലാ കമ്മിറ്റി അംഗത്തിനുള്ള അവാർഡ് വ്യാപാരി വ്യവസായി ഏരിയ സെക്രട്ടറി .പി.കെ.മോഹനനും, വിദ്യാഭ്യാസ അവാർഡ് സംസ്ഥാന പി.ആർ.ഒ റോബിൻ എൻവീസും വിതരണം ചെയ്യും. സംസ്ഥാന കമ്മിറ്റി അംഗം .കെ.എം മാണി, ജില്ലാ ട്രഷറർ ജോഷി ഗ്യാലക്സി, ജില്ലാ വൈസ് പ്രിസിഡന്റ്മാരായ .ഫ്രാൻസിസ് ആൻഡ്രൂസ്, അരുൺ മാക്സ്, ജില്ലാ പി.ആർ.ഒ സുനിൽ കളർ ഗേറ്റ്, എസ്.എച്ച്.ജി കോ-ഓഡിനേറ്റർ ജോബി അലീന, തൊടുപുഴ മേഖല പ്രസിഡന്റ് കെ.ഇ.യൂനസ്, ഉടുമ്പൻചോല മേഖല പ്രസിഡന്റ് രാമചന്ദ്രൻ ഐശ്വര്യ, ദേവികുളം മേഖല പ്രസിഡന്റ് .എബ്രാഹം ജോസ്, പീരുമേട് മേഖല പ്രസിഡന്റ് ഷാജി ത്രീസ്റ്റാർ, ഇടുക്കി മേഖല പ്രസിഡന്റ് ബിനോജ്.വി.രാജ് എന്നിവർ സംസാരിക്കും.. ജില്ലാ ജോയിന്റ് സെക്രട്ടറി സുനിൽകുമാർ.ടി.എസ് നന്ദി പറയും. തുടർന്ന് പ്രകടനം.
2.ന് പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് .ഗിരീഷ് പട്ടാമ്പി ഉദ്ഘാടനം ചെയ്യും. പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടത്തും.
ജില്ലാ പ്രസിഡന്റ്റ്ടി..ജി.ഷാജി, സംസ്ഥാന കമ്മിറ്റി അംഗം കെ.എം മാണി, ജില്ലാ പി.ആർ.ഒ സുനിൽ കളർഗേറ്റ് തൊടുപുഴ മേഖല പ്രസിഡന്റ് കെ.ഇ.യൂനസ്, തൊടുപുഴ മേഖല സെക്രട്ടറി .സജി ഫോട്ടോപാർക്ക് എന്നിവർ പത്രസമ്മേളത്തിൽ പങ്കെടുത്തു.