ഇടുക്കി : വണ്ടിപ്പെരിയാർ കേരളോത്സവം .19, 20, 21 തിയതികളിൽ നടക്കും.കലാകായിക ഗെയിംസ് മത്സരങ്ങൾ ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ, സ്റ്റേഡിയം, വാളാർഡി ഗ്രൗണ്ട്, മഞ്ചുമല ഫാക്ടറി ഗ്രൗണ്ട്, ലൈബ്രറി ഹാൾ എന്നിവിടങ്ങളിലായി നടക്കും. വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവരും 15 നും 40നും ഇടയിൽ പ്രായമുള്ളവരുമായവർക്ക് മത്സരത്തിൽ പങ്കെടുക്കാം. മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ നാളെ വൈകിട്ട് അഞ്ചിന് മുൻപ് ഓൺലൈനായി രജിസ്റ്റർ ചെയ്യണം. പബ്ലിക് ലൈബ്രറി, കാസ്‌കോ, തുടർ വിദ്യാകേന്ദ്രം എന്നിവിടങ്ങളിൽ നേരിട്ട് രജിസ്റ്റർ ചെയ്യാം. തമിഴ് മാതൃഭാഷ ആയിട്ടുള്ളവർക്കും മത്സരങ്ങളിൽ പങ്കെടുക്കാമെന്നും ഇതിനായി പരിപാടിയുടെ നോട്ടീസ് തമിഴ് ഭാഷയിലും ഉണ്ടാകുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ് അറിയിച്ചു. 21 ന് വൈകിട്ട് നാലിന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ പൊതുസമ്മേളനം അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആലീസ് സണ്ണി ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ് അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്തംഗം വിജയകുമാരി ഉദയസൂര്യൻ മുഖ്യപ്രഭാഷണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജി പൈനാടത്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.പി.രാജേന്ദ്രൻ, ത്രിതല പഞ്ചായത്തംഗങ്ങൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.