മുതലക്കോടം: ഇന്നലെ രാവിലെ 8.30ന് ജൂനിയർ വിഭാഗം ആൺകുട്ടികളുടെ ഡിസ്കസ് ത്രോ മത്സരം നടക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ സംഘാടകർക്ക് വേണ്ടപ്പെട്ട ചില മത്സരാർത്ഥികൾ എത്താത്തതിനെ തുടർന്ന് മത്സരം നടത്തിയില്ല. പകരം സീനിയർ വിഭാഗം ഡിസ്കസ് ത്രോ നടത്തി. എന്നാൽ സീനിയർ വിഭാഗം മത്സരത്തിൽ പങ്കെടുക്കാനുള്ള കുട്ടികൾ ഹൈറേഞ്ചിൽ നിന്നടക്കം എത്തുന്നതേ ഉണ്ടായിരുന്നുള്ളൂ. ഇവരോട് റിപ്പോർട്ട് ചെയ്യാൻ പറഞ്ഞിരുന്ന സമയം 9.30 ആയിരുന്നു. ഈ സമയത്തിന് മുമ്പ് എത്തിയിട്ടും പീരുമേട് മേഖലയിൽ നിന്നടക്കമുള്ള വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. രണ്ട് ആൺകുട്ടികൾക്കും ഒരു പെൺകുട്ടിക്കുമാണ് അവസരം നിഷേധിച്ചത്. മത്സരാർഥികൾ തുടർന്നു സംഘാടക സമിതിക്കു പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം.