ksspu

തൊടുപുഴ:സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ പ്രതിനിധി സമ്മേളനം തൊടുപുഴ പെൻഷൻ ഭവനിൽ നടന്നു.സംസ്ഥാന ജനറൽ സെക്രട്ടറി ആർ.രഘുനാഥൻ നായർ സമ്മേളനം ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് കെ.കെ.സുകുമാരൻ അദ്ധ്യക്ഷനായി. ജില്ലയിലെ പതിനൊന്ന് ബ്ലോക്കുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു.ശമ്പള പെൻഷൻ പരിഷ്‌കരണത്തിന് കമ്മീഷൻ നിയമനം നടത്തിയതിൽ സർക്കാരിനോടുള്ള അഭിനന്ദനം അറിയിച്ചു.കേന്ദ്ര സർക്കാരിന്റെ ജന വിരുദ്ധ നയങ്ങൾ തിരുത്തണമെന്ന് ആവശ്യയപ്പെട്ടുകൊണ്ട് നടത്തുന്ന ദേശീയ സമരങ്ങളിൽ പങ്കാളികളാകണമെന്നും പൊതമേഖലാ സ്ഥാപനങ്ങൾ വിറ്ററഴിക്കൽ, റെയിൽവേ സ്വകാര്യ വൽക്കരണം, തൊഴിൽ രംഗത്തെ കരിനിയമ നിർമ്മാണം എന്നിവയിൽ നിന്നൈല്ലാം കേന്ദ്ര സർക്കാർ പിന്മാറണമെന്നും, ചികിത്സാ പദ്ധതി നടപ്പാക്കൽ, പ്രായമായവർക്ക് അധിക പെൻഷൻ മുതലായ ആവശ്യങ്ങൾ അംഗീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി വി.കെ. മാണി പ്രസംഗിച്ചു.