മുതലക്കോടം: കായികമേളയിൽ ഹാട്രിക് അടിച്ച് ആൻസ് മരിയ തോമസ്. ജൂനിയർ വിഭാഗം പെൺകുട്ടികളുടെ നാല് കിലോമീറ്റർ ക്രോസ്കൺട്രിയിലും 1500 മീറ്രർ, 800 മീറ്റർ എന്നിവയിലുമാണ് ഈ കൊച്ചുമിടുക്കി ഒന്നാം സ്ഥാനം നേടിയത്. പൊട്ടൻകാട് സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ പത്താംക്ലാസ് വിദ്യാർത്ഥിനിയാണ്. കാൽവരി മൗണ്ടിൽ നടന്ന ജില്ലാ ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 800 മീറ്ററിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. 21 മുതൽ തിരുപ്പതിയിൽ നടക്കുന്ന ഇന്റർ ഡിസ്ട്രിക്ട് നാഷണൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനും യോഗ്യതനേടി. ബൈസൺവാലി പള്ളിവാതുക്കൽ തോമസ്- ആൻസി ദമ്പതികളുടെ മകളാണ്. ക്ലിന്റ് ദേവസ്യയാണ് പരിശീലകൻ.