കുമളി: പ്രായ പൂർത്തിയാകാത്ത പെൺകുട്ടികളുയുമായി ഭിഷ്ടാടനം നടത്തിയ യുവതി പൊലീസ് കസ്റ്റഡിയിൽ. കന്നഡ ഭാഷ സംസ്സാരിക്കുന്ന 28 കാരി പത്തും രണ്ടും പ്രായമുള്ള രണ്ട് പെൺകുട്ടികളുമായാണ് ഭിക്ഷാടനം നടത്തിയത്. ഇടുക്കി ചൈൽഡ് ലൈൻ കുമളി യൂണിറ്റിന്റെ പരാതിയെത്തുടർന്നാണ് നടപടി. പത്ത് വയസുള്ള പെൺകുട്ടി തമിഴും മലയാളവും കലർന്ന ഭാഷയാണ് സംസാരിക്കുന്നത്. ചൈൽഡ് വെൽഫയർ കമ്മറ്റിക്ക് മുൻപിൽ കുട്ടികളേയും യുവതിയേയും ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു..നെടുങ്കണ്ടത്ത് കഴിഞ്ഞ ദിവസം ഭിക്ഷാടനം നടത്തിയ മൂന്ന് പെൺകുട്ടികളെ കണ്ടെത്തി നടപടിയെടുത്തിരുന്നു.1098 ടോൾ നമ്പറിലോ പൊലീസ് സ്റ്റേഷനിലോ ഇത്തരത്തിലുള്ള വിവരങ്ങൾ കൈമാറണമെന്ന് ചൈൽഡ് ലൈൻ അധികൃതർ അറിയിച്ചു.