industry

ചെറുതോണി: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംരഭകർക്കായി ജില്ലാ വ്യവസായ നിക്ഷേപക സംഗമം നടത്തി. ജില്ലാ കളക്ടർ എച്ച്. ദിനേശൻ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി ചെറുകിട, ഇടത്തര വ്യവസായ സംരഭകർക്കായി വിവിധ വിഷയങ്ങളിൽ സെമിനാർ സംഘടിപ്പിച്ചു. സംസ്ഥാന സർക്കാർ സംരഭക പദ്ധതികൾ എന്ന വിഷയത്തിൽ ജില്ലാ വ്യവസായ കേന്ദ്രം മാനേജർ രഞ്ജിത് ബാബു,കേന്ദ്ര സർക്കാർ പദ്ധതികൾ എന്ന വിഷയത്തിൽ എം.എസ്.എം.ഇ.ഡി അസിസ്റ്റന്റ് ഡയറക്ടർ കെ.സി ജോൺസൺ, മലിനീകരണ നിയന്ത്രണ ബോർഡ് മാനദണ്ഡങ്ങൾ എന്ന വിഷയത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് അസിസ്റ്റന്റ് എൻവയോൺമെന്റ് എഞ്ചിനീയർ ജി.എം ചിറയിൽ, വരും ദശാബ്ദങ്ങളിലേക്ക് വേണ്ട പത്ത് നൈപുണ്യങ്ങൾ എന്ന വിഷയത്തിൽ സാബു വർഗീസ് എന്നിവർ ക്ലാസുകൾ നയിച്ചു.
ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബിജു കുര്യൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടിന്റു സുഭാഷ്, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ബെനഡിക്ട് വില്യം ജോൺസ്, ജില്ലാ എൽ.ഡി.എം ജി.രാജഗോപാലൻ, ജില്ലാ വ്യവസായകേന്ദ്രം മാനേജർ പി.കെ അജിത് കുമാർ, കെ.എസ്.എസ്.ഐ ജില്ലാ പ്രസിഡന്റ് ബി.ജയകൃഷ്ണൻ, സംരഭകനും പൊതുപ്രവർത്തകനുമായ പാറത്തോട് ആന്റണി തുടങ്ങിയവർ സംസാരിച്ചു.