sandal
കടത്തികൊണ്ട് പോകാൻ ശ്രമിച്ച് ചന്ദന മരത്തിന്റെ വേര്

മറയൂർ: മറയൂർ ചന്ദന ഡിവിഷനിലെ വണ്ണാന്തുറ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ നിന്നും മോഷ്ടിച്ച കടത്തിയ ചന്ദന മരങ്ങൾ വനം വകുപ്പിന്റെ വാച്ചർമാർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. വണ്ണാന്തുറ റിസർവ്വിലെ ശാന്തിവനം ഭാഗത്ത് നിന്നാണ് ലക്ഷങ്ങൾ വിലപിടിപ്പൂള്ള ചന്ദന മരത്തിന്റെ കുറ്റികൾ കഴിഞ്ഞ ദിവസം രാത്രി മുറിച്ചു കടത്തിയത്.ബുധനാഴ്ച്ച രാവിലെയാണ് സംരക്ഷിത വനമേഖലയിൽ കടന്ന് ചന്ദനമരത്തിന്റെ കുറ്റി കടത്തിയ വിവരം ശ്രദ്ധയിൽപ്പെട്ടത്. പിന്നീട് വാച്ചർ മാർ നടത്തിയ തിരച്ചിലിൽ മോഷണം പോയ ഭാഗത്ത് നിന്നു അരകിലോ മീറ്റർ അകലെ പാറയിടുക്കിലെ കൂറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികളെ കുറിച്ച് വനം വകൂപ്പിന് സൂചന ലഭിച്ചു. റെയിഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.