വണ്ടൻമേട്: അണക്കരയിൽ ബാങ്ക് ജീവനക്കാരെ ആക്രമിച്ച കേസിൽ നാല് പ്രതികളെ വണ്ടൻമേട് പൊലീസ് അറസ്റ്റ് ചെയ്തു. അണക്കര സുൽത്താൻകട നായക്കൽപറമ്പിൽ കുരുവിള(ബേബി- 47)ചക്കുപള്ളം ഏഴാംമൈൽ പുതുപ്പള്ളിമറ്റം വീട്ടിൽ ബാബു(45) നെറ്റിത്തൊഴു കടുക്കാസിറ്റി ഉഴത്തിൽ വീട്ടിൽ കുഞ്ഞുമോൻ(45) അണക്കര സുൽത്താൻകട കുന്നുംപുറത്ത് ബിനോയി (37) എന്നിവരാണ് അറസ്റ്റിലായത്.