ചെറുതോണി: കട്ടപ്പനയിൽ നടക്കുന്ന ജില്ലാ കലോത്സവം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ അധികൃതർ വീഴ്ച്ച വരുത്തുന്നതായി കെ.എസ്.യു ആരോപിച്ചു. വിദ്യാർത്ഥികളുടെ കലാമൂല്യങ്ങൾ പ്രകടിപ്പിക്കാനുള്ള കലോത്സവ വേദികളെ മാനദണ്ഡങ്ങൾ പാലിക്കാതെ വെറും പ്രഹസനമായി നടത്താനുള്ള നീക്കമാണ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ഇതിനെതിരെ ശക്തമായ സമരപരിപാടികളുമായി രംഗത്തുവരുമെന്ന് കെ.എസ്.യു നിയോജകമണ്ഡലം പ്രസിഡന്റ് ടോണി തേക്കിലക്കാട്ട് അറിയിച്ചു. യോഗത്തിൽ കെ.എസ്.യു നേതാക്കളായ പി.വി അരവിന്ദ്, സിബി മാത്യു, വി.സി ജിത്ത്, റ്റിബിൻ കണിയാംപടി, ബോബി കൈപ്പൻപ്ലാക്കൽ, പി.കെ ഷബീർ, റോസ്മി റെജി, അലൻ സി മനോജ്, കാർലോസ് ഫ്രാൻസീസ്, ജോയൽ ജോയി, അലക്സ് കുര്യൻ എന്നിവർ പ്രസംഗിച്ചു.