ഇടുക്കി :വിമുക്തഭടനെ വീടിന് സമീപത്തെ മരത്തിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. നെടുങ്കണ്ടം ആദിയാർപുരം ചൂരകുറ്റിക്കൽ രാജേന്ദ്രകുമാ(45)റിനെയാണ് ഇന്നലെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഏറെ നാളായി ഭാര്യയുമായി അകന്ന് കഴിയുകയായിരുന്നു. അമ്മയാണ് വീട്ടിൽ ഉണ്ടായിരുന്നത്. മൃതദേഹത്തിന്റെ കൈത്തണ്ടയിൽ ഞരമ്പ് മുറിക്കാൻ ശ്രമിച്ചതിന്റെ പാടുണ്ട്.
നെടുങ്കണ്ടം എസ്.ഐ. കിരണിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിന് അയച്ചു. മൃതദേഹത്തിനു സമീപത്തുനിന്നും രാജേന്ദ്രകുമാറിന്റെ കൈപ്പടയിലുള്ള രണ്ട് ആത്മഹത്യാ കുറിപ്പുകൾ പൊലിസിന് കണ്ടെടുത്തു.