തൊടുപുഴ: മണക്കാട് പഞ്ചായത്തിലെ അരിക്കുഴയിൽ സംസ്ഥാന മൃഗ സംരക്ഷണ വകുപ്പിന്റെ കീഴിലുള്ള കേരള ഫീഡ്സിന്റെ കാലിത്തീറ്റ ഫാക്ടറിയുടെ നിർമ്മാണം പുരോഗമിക്കുന്നു. സംസ്ഥാനത്തെ ക്ഷീരകർഷകരുടെ ഉന്നമനം ലക്ഷ്യമാക്കിയാണ് ഫാക്ടറി സ്ഥാപിക്കുന്നത്. 500 മെട്രിക്ക് ടൺ ഉൽപ്പാദന ശേഷിയുള്ള ഫാക്ടറിയാണ് അരിക്കുഴയിൽ സ്ഥാപിക്കുന്നത്. കേരള ഫീഡ്സിന്റെ കീഴിൽ സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ കാലിത്തീറ്റ ഫാക്ടറിയാണിത്. പ്രതിദിനം 650 മെട്രിക്ക് ടൺ ഉൽപ്പാദന ശേഷിയുള്ള തൃശൂർ ജില്ലയിലെ കല്ലേറ്റുങ്കരയിലെ ഫാക്ടറിയാണ് സംസ്ഥാന തലത്തിൽ ഒന്നാമത്. വൈദ്യുതി, ജല ലഭ്യത, മറ്റ് മിനുക്ക് പണികൾ കൂടി പൂർത്തിയാക്കിയാൽ ഫാക്ടറി ഉടൻ ഉദ്ഘാടന സജ്ജമമാകും.

2014 ഫെബ്രുവരിയിലാണ് അരിക്കുഴയിൽ ഫാക്ടറിയുടെ ശിലാസ്ഥാപനം നടന്നത്. കൃഷി വകുപ്പിന്റെ ഫാമിൽ നിന്ന് പാട്ടത്തിന് ലഭിച്ച 10.8 ഏക്കറോളം വിസ്തൃതമായ സ്ഥലത്താണ് ഫാക്ടറി നിർമ്മാണം പൂർത്തീയാകുന്നത്. 66 കോടി 60 ലക്ഷം രൂപയോളം മുതൽ മുടക്കുള്ള പദ്ധതി പൂർണ്ണമായും പൂർത്തീകരിക്കാൻ 75 കോടിയോളം ചിലവ് വരും.

ഡിസംബറിൽ പദ്ധതി പൂർത്തിയാക്കി ഉദ്ഘാടനത്തിന് സജ്ജമാകുമെന്നാണ് അധികൃതർ സൂചിപ്പിക്കുന്നത്. കാലിത്തീറ്റയുടെ മികച്ച നിലവാരം നിലനിർത്തുന്നതിന് എം എം സി പി ടെക്നേളജിയാണ് ഉപയോഗിക്കുക. മില്ലിംഗ്,മിക്സിംഗ്,കുക്കിംഗ്,പെല്ലറ്റിംഗ് എന്നീ വിവിധഘട്ടങ്ങളിലലൂടെയാണ് ഉദ്പ്പാദനം നടക്കുക. തവിട്,ധാന്യങ്ങൾ,എണ്ണരഹിത പിണ്ണാക്ക് ,മൊളാസ്സസ്,മിനറൽസ് ഉപ്പ്,പുളുങ്കുരുപൊടി തുടങ്ങി മറ്റ് പദാർത്ഥങ്ങളുമാണ് അസംസ്കൃത വസ്തുക്കാളായി ഉൽപ്പാദനത്തിന് ഉപയോഗിക്കുന്നത്.

വിപണനം ശൃംഗല

മൃഗ സംരക്ഷണ വകുപ്പ്.

*ക്ഷീര വികസന വകുപ്പ് കേരള വെറ്റിറനറി ആന്റ് അനിമൽ സയൻസ് യൂണിവേഴ്‌സിറ്റിയുടെ ഫാമുകൾ.

*ലൈവ് സ്റ്റോക്ക് ഡെവലപ്പ് മെന്റ് ബോർഡിന്റെ ഫാമുകൾ.

*വിവിധ വകുപ്പുകളുടെ സഹകരണ സംഘങ്ങൾ.

കേരള ഫീഡ്സിന്റെ ഉത്പന്നങ്ങൾ :- *പാലുൽപ്പാദനം വർധിപ്പിക്കുന്നതിനാവശ്യമായ ടിഡിഎൻ അടങ്ങിയിട്ടുള്ള കെ എഫ് ഇലൈറ്റ്. *പാലിലെ കൊഴുപ്പ് നിലനിർത്തുന്നതിനുള്ള കെ എഫ് റിച്ച്. *പശുക്കളുടെ പ്രത്യുൽപ്പാദന ശേഷി നിലനിർത്തുന്നതിനുള്ള കേരമിൻ സ്പെഷ്യൽ. *കേരള ഫീഡ്സ് മലബാറി പ്രീമിയം ആടുതീറ്റ.*സമ്പുഷ്ടീകരിച്ച വൈക്കോൽ കറ്റ