അരിക്കുഴ: ' ദീർഘായുസ്സിന് ആയൂർവേദം ' എന്ന സന്ദേശത്തോടെയുള്ള ഈ വർഷത്തെ ദേശീയ ആയുർവേദ ദിനാചരണത്തോടനുബന്ധിച്ച് ആയുർവേദ മെഡിക്കൽ അസ്സോസിയേഷൻജില്ലാ കമ്മറ്റി ഒരു മാസക്കാലം നടത്തി വരുന്ന ആരോഗ്യ ബോധവത്ക്കരണ പരിപാടികളുടെ ഭാഗമായി ഉദയ വൈ എം എ ലൈബ്രറി വനിതാവേദിയുടെ നേതൃത്വത്തിൽ ആരോഗ്യ ബോധവത്ക്കരണ ക്ലാസ് നടത്തും.ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 2 ന് ലൈബ്രറി ഹാളിൽ 'ഒരു നല്ല ഭക്ഷണ ശീലം നല്ല വ്യായാമം ആരോഗ്യത്തിലേക്കുള്ള ചുവടുവെപ്പ്' എന്ന വിഷയത്തിൽ ആയുർവേദ മെഡിക്കൽ അസ്സോസിയേഷൻ ജില്ലാ വനിതാ ചെയർപേഴ്‌സൺ ഡോ. നെസ്സിയ ഹസ്സൻ ക്ലാസിന് നേതൃത്വം ലൈബ്രറി പ്രസിഡന്റ് സിന്ധു വിജയൻ , വനിതാ വേദി ചെയർപേഴ്‌സൺ ഷൈല കൃഷ്ണൻ ,കൺവീനർ സിനി റോയി എന്നിവർ അറിയിച്ചു.