ഇടുക്കി: കാർഷിക വികസന കർഷകക്ഷേമ വകുപ്പ് പച്ചക്കറി വികസന പദ്ധതി പ്രകാരം വ്യക്തിഗത ആനുകൂല്യങ്ങളായ മഴമറ, വൈദ്യുതി രഹിത ശീതീകരണ അറ, ജലസേചനത്തോടെപ്പം വളസേചനവും നൽകുന്ന യൂണിറ്റ്, ജൈവ കമ്പോസ്റ്റ് യൂണിറ്റ്, തുള്ളിനന / തിരിനന യൂണിറ്റ്, ഗ്രോബാഗ് യൂണിറ്റുകൾ എന്നിവക്ക് 50 ശതമാനം മുതൽ 75 ശതമാനം സബ്‌സിഡി നിരക്കിൽ ആനുകൂല്യം നൽകും. പച്ചക്കറി കൃഷി ചെയ്യുന്ന താൽപര്യമുള്ള കർഷകർ അതത് കൃഷി ഭവനുകളിൽ അപേക്ഷ നൽകണം.