അടിമാലി :ചാറ്റുപാറയിൽ ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ ഭാഗമായുള്ള മന്ദിരത്തിന്റ നിർമ്മാണ ജോലികൾ ആരംഭിച്ചു. ജില്ലാ പഞ്ചായത്തംഗം ഇൻഫന്റ് തോമസ് ശിലാസ്ഥാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. എസ് രാജേന്ദ്രൻ എംഎൽഎയുടെ പ്രദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന് 10 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. പഞ്ചായത്തംഗം തമ്പി ജോർജ് മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായ എൽദോസ് എബ്രഹാം,പി ആർ സലിംകുമാർ, എം കമറുദീൻ , വി എൻ കുമാരൻ ഭരണസമിതിയംഗം തോമസ് മൈക്കിൾ സെക്രട്ടറി എം എം ലാലി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.