തൊടുപുഴ: 30 ഗ്രാം കഞ്ചാവ് കൈവശം വച്ചതിന് ആനക്കര മണിവിലാസം വീട്ടിൽ ചിന്നസ്വാമിയെ പ്രതി ജയിലിൽ കിടന്ന കാലയളവ് ഇളവ് ചെയ്ത് 10,000 രൂപ പിഴ അടയ്ക്കുന്നതിന് ശിക്ഷ വിധിച്ചു. തൊടുപുഴ എൻ.ഡി.പി.എസ് കോടതി സ്‌പെഷ്യൽ ജഡ്ജി കെ.കെ. സുജാതയാണ് വിധി പ്രസ്താവിച്ചത്. 2017 ജൂലായ് എട്ടിന് കട്ടപ്പന എക്‌സൈസ് ഇൻസ്പക്ടറായിരുന്ന എസ്. നിജുമോൻ അണക്കര മൈലാടുംപാറയ്ക്ക് സമീപം ചെല്ലാർകോവിൽ റോഡിൽ പ്രതിയിൽ നിന്ന് കഞ്ചാവ് കണ്ടുപിടിച്ച കേസിലാണ് വിധി. കേസിൽ തൊടുപുഴ സ്‌പെഷ്യൽ കോർട്ട് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി. രാജേഷ് ഹാജരായി.