കരിമണ്ണൂർ: വിന്നേഴ്സ് പബ്ലിക് സ്‌കൂളിൽ ശിശുദിനം ആഘോഷിച്ചു. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മർട്ടിൽ മാത്യു ഉദ്ഘാടനം ചെയ്തു. എം.പി ടി.എ ചെയർപേഴ്സൺ രമ്യ റെജി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ബേബി കെ. വർക്കി, പി.ടി.ഐ വൈ സ് പ്രസിഡന്റ് എം.ഐ .ചന്ദ്രൻ, അഡ്മിനിസ്‌ടേറ്റർ വിനോദ് കണ്ണോളി, സ്റ്റഫ് സെക്രട്ടറി ജോസ് ലിൻ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ചച്ചാജിയുടെ വേഷത്തിൽ കുട്ടികൾ അണിനിരന്ന ശിശുദിന റാലി ശ്രദ്ധേയമായി. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.