തൊടുപുഴ : ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് തൊടുപുഴ ഡോ. എപിജെ അബ്ദുൽ കലാം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ എൻഎസ്എസ് യൂണിറ്റ് 'ആരോഗ്യ നടത്തം' സംഘടിപ്പിച്ചു. സ്‌കൂളിൽ നിന്ന് ആരംഭിച്ച ഒരു മണിക്കൂർ നടത്തം സ്‌കൂൾ പ്രിൻസിപ്പൽ യു എൻ പ്രകാശ് ഫ്ളാഗ് ഓഫ് ചെയ്തു. ടി ജയ്സൺ ജോസഫ് പ്രമേഹദിന സന്ദേശം നൽകി എൻ എസ് എസ് ഓഫീസർ ജയൻ, ഡിംപിൾ, അജയൻ, ബാബു എന്നിവർ ആരോഗ്യ നടത്തം നയിച്ചു