ചെറുതോണി: ശിശുദിനം പ്രമാണിച്ച് കരിമ്പൻ ഗവ. എൽ.പി.സ്‌കൂളിൽ പൊതുവിദ്യാഭ്യാസം സംരക്ഷണയജ്ഞം ഇടുക്കി വിദ്യാലയം പ്രതിഭകൾക്കൊപ്പം എന്ന പരിപാടി നടന്നു. ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻ ജേക്കബ് പിണക്കാട്ടിനെ സ്‌കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും പി.ടി.എ പ്രതിനിധികളും വീട്ടിൽ ചെന്ന് ആദരിച്ചു. കുട്ടി ചാച്ചാജി അഭിജിത്ത് പൂച്ചെണ്ടുനൽകി. പ്രധാന അദ്ധ്യാപികയും പി.ടിഎ. പ്രസിഡന്റ്ും ചേർന്ന് പൊന്നാട അണിയിച്ചു. ജേക്കബ് പിണക്കാട്ട് ശിശുദിന സന്ദേശം നൽകി. തന്റെ ജീവിതാനുഭവങ്ങളെ കുറിച്ച് കുട്ടികൾക്കുള്ള സംശയങ്ങൾക്ക് മറുപടി പറഞ്ഞ ചാമ്പ്യൻ പതിറ്റാണ്ടുകളായി സ്‌പോർട്സ് രംഗത്ത് പ്രത്യേകിച്ച് വടംവലി, വെയിറ്റ്ലിഫ്ടിഗ്, വോളിബോൾ അനുഭവങ്ങൾ ,നേട്ടങ്ങൾ വെല്ലുവിളികൾ എന്നിവ വിവരിച്ചു. പി.ിഎ. പ്രസിഡന്റ് സി.എം.സാബു, ഹെഡ്മിസ്ട്രസ് രുഗ്മിണി, ബി.ആർ.സി. പ്രതിനിധി സുജാകുമാരി , അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.