തൊടുപുഴ : ശിശുദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ചിറ്റൂർ എൻ. എസ്. എസ് ഗവ. എൽ.പി സ്‌ക്കൂളിൽ ശിശുദിന റാലിയും മാതാപിതാക്കൾക്കായിബോധവത്കരണ പരിപാടിയും സംഘടിപ്പിച്ചു. സ്‌ക്കൂൾ ഹെഡ്മിസ്ട്രസ്സ് രമാഭായി സ്വാഗതം ആശംസിച്ചു. മണക്കാട് പഞ്ചായത്ത് പ്രസിഡന്റ് വൽസജോൺ ഉദ്ഘാടനം നിർവഹിച്ചു. ഇടുക്കി ചൈൽഡ് വെൽഫയർ കമ്മറ്റി ചെയർമാൻ ജോസഫ് അഗസ്റ്റിൻ വിശിഷ്ടാതിഥിയായിരുന്നു. ജില്ലാ ശിശുസംരക്ഷണ ഓഫീസർ ലിസ്സിതോമസ് ശിശുദിന സന്ദേശം നൽകി. പി.ടി.എ പ്രസിഡന്റ് . സാബു , വാർഡ് മെമ്പർ സുജാത രാധാക്യഷ്ണൻ ,ഡിസിപിയു പ്രൊട്ടക്ഷൻ ആഫീസർമാരായജോമറ്റ്‌ജോർജ്ജ്,പ്രീമ ഏ ജെ എന്നിവർ സംസാരിച്ചു. അംഗൻവാടി ജീവനക്കാർ മാതാപിതാക്കൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ഇടുക്കി ചൈൽഡ് വെൽഫെയർ കമ്മിറ്റി മുൻ മെമ്പറായ . ജെസ്സിസേവ്യർ കുട്ടികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന നിയമ സംവിധാനങ്ങൾ, ഉത്തരവാദിത്തപൂർണ്ണമായ രക്ഷാകർത്തത്വം എന്നീ വിഷയങ്ങളെപ്പറ്റിബോധവത്ക്കരണ ക്ലാസ്സ് നടത്തി.