വെട്ടിമറ്റം : വിമല സ്‌കൂൾ വെട്ടിമറ്റംശിശുദിനം ആഘോഷിച്ചു. കുട്ടികൾ ചാച്ചാജി ആയി വന്നത് എല്ലാവരേയും ഏറെ ആകർഷിച്ചു.രാവിലെ സ്‌കൂൾ അങ്കണത്തിൽ അസംബ്ലിയോടു കൂടി നടന്ന ശിശുദിനാഘോഷത്തിൽ സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ആൻ മേരി ശിശുദിന സന്ദേശം നൽകി. കുട്ടികൾക്കായി വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. ചാച്ചാജിമാരോടൊപ്പം വർണ്ണാഭമായി റാലിയും സംഘടിപ്പിച്ചു. അദ്ധ്യാപിക പ്രതിനിധിയായി ഷീബാ ജോർജ്കുട്ടികൾക്കായി ശിശുദിന സന്ദേശം നൽകി.