തൊടുപുഴ : ആൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ 35ാം മത് വാർഷിക സമ്മേളനത്തോടനുബന്ധിച്ചുള്ള ഫോട്ടോ പ്രദർശനം തൊടുപുഴ മർച്ചന്റ് അസ്സോസിയേഷൻ പ്രസിഡന്റ് ടി.സി രാജു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.ജി ഷാജി അദ്ധ്യക്ഷത വഹിച്ച യോഗത്തിന് തൊടുപുഴ മേഖല പ്രസിഡന്റ് യൂനസ് കെ.ഇ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗം കെ.എം മാണി, ജില്ലാ സെക്രട്ടറി ബിജോ മങ്ങാട്, പി. ആർ. ഒ സുനിൽ കളർഗേറ്റ് എന്നിവർ പ്രസംഗിച്ചു. സജി ഫോട്ടോപാർക്ക് നന്ദി പറഞ്ഞു.