മണക്കാട്: അയ്യൻകോയിക്കൽ ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ 20-ാമത് ഭാഗവത സപ്താഹ യജ്ഞം നാളെ സമാപിക്കും. ഇന്ന് പാരായണം ചെയ്യുന്ന ഭാഗങ്ങൾ: ജാംബവതി സത്യഭാമ വിവാഹം, രുഗ്മിണി പരീക്ഷ, രാജസൂയം ഉച്ചയ്ക്ക് 12 ന് കുചേലഗതി, ഉച്ചയ്ക്ക് 1 മുതൽ പ്രസാദ ഊട്ട്, 2 ന് ഭാഗവത പാരായണം, വൈകുന്നേരം 3.30 ന് സന്താനഗോപാലം, 4.30 ന് ഹംസാവതാരം, 5.30 ന് സർവൈശ്വര്യപൂജ.സമാപന ദിവസമായ നാളെ രാവിലെ 10.00ന് ശ്രീരുദ്രാഭിഷേകം നടക്കും. യജ്ഞാചാര്യൻ കണ്ണൻവേദിക് മുഖ്യകാർമ്മികത്വം വഹിക്കും. ക്ഷേത്രം മേൽശാന്തി കാഞ്ഞിരമറ്റം നാരായണൻ നമ്പൂതിരി, ശേഷാദ്രി അയ്യർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും. രാവിലെ 6 നു വിശേഷാൽ ഗണപതിഹോമം, ഭാഗവതപാരായണം, ഭാഗവത സന്ദേശം, 12 ന് യജ്ഞസമാപനം, മഹാപ്രസാദഊട്ട് എന്നിവ നടക്കും.