തൊടുപുഴ: മുരിക്കാശേരിയിലും കരിങ്കുന്നത്തുമായി നടക്കുന്ന 49-ാമത് കേരള സ്റ്റേറ്റ് സീനിയർ വോളിബാൾ ചാമ്പ്യൻഷിപ്പിന് മുന്നോടിയായി ജില്ലാ സീനിയർ വോളിബാൾ ചാമ്പ്യൻഷിപ്പിന്റെ ലോറേഞ്ച് മേഖലാ മത്സരങ്ങൾ 18ന് ചുങ്കം സെന്റ് മേരീസ് ഫൊറോന പള്ളി ഗ്രൗണ്ടിൽ നടക്കും. പങ്കെടുക്കാനാഗ്രഹിക്കുന്ന ടീമുകളും കേരള സ്റ്റേറ്റ് വോളിബാൾ അസോസിയേഷൻ നടത്തുന്ന സംസ്ഥാന വോളിബാൾ റഫറീസ് ടെസ്റ്റിൽ പങ്കെടുക്കാൻ ജില്ലയിൽ നിന്ന് അർഹത ലഭിച്ചവരും 18ന് രാവിലെ ചുങ്കം സെന്റ് മേരീസ് ഗ്രൗണ്ടിൽ എത്തിച്ചേരണമെന്ന് ജില്ലാ വോളിബാൾ അസോസിയേഷൻ സെക്രട്ടറി സുനിൽ സെബാസ്റ്റ്യൻ അറിയിച്ചു. ഫോൺ: 9447066469.