ചെറുതോണി: ഇടുക്കി വില്ലേജിലെ അർഹരായ മുഴുവൻ ആളുകൾക്കും പട്ടയനടപടികൾ പൂർത്തീകരിച്ചതിനുശേഷമേ പട്ടയവിതരണം നടത്താൻ പാടുള്ളൂവെന്ന് ബി.ജെ.പി വാഴത്തോപ്പ് മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.. 1954 മുതൽ കുടിയേറി താമസിക്കുന്ന ആളുകൾ ഉൾപ്പടെ നിരവധി ആളുകൾക്ക് പലവിധ കാരണങ്ങൾ പറഞ്ഞ് പട്ടയം നിഷേധിക്കുകയാണന്ന് ഭാരവാഹികൾ പറഞ്ഞു. അർഹരായ മുഴുവൻ ആളുകൾക്കും യാതൊരുവിധ ഉപാധികളും കൂടാതെ ഒറ്റത്തവണ നടപടികൾ പൂർത്തീകരിച്ച് പട്ടയം നൽകണമെന്നും അല്ലാത്തപക്ഷം പ്രത്യക്ഷ സമരപരിപാടികൾ ഉൾപ്പടെയുള്ള പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകുമെന്നും നേതാക്കൾ പറഞ്ഞു. യോഗത്തിൽ പ്രസിഡന്റ് സുരേഷ് എസ് മീനത്തേരിൽ അദ്ധ്യക്ഷത വഹിച്ചു. കർഷക മോർച്ച നിയോജക മണ്ഡലം പ്രസിഡന്റ് കെ എസ് ശ്രീകുമാർ, സെക്രട്ടറി എൻ ആർ മാധവൻ, ബി ജെ പി പഞ്ചായത്ത് സമിതി സെക്രട്ടറി സുധൻ പള്ളിവിളാകത്ത്, ബി എം എസ് മേഖല ട്രഷറർ ഉദയകുമാർ മറ്റത്തിൽ തുടങ്ങിയവർ പങ്കെടുത്തു.