ചെറുതോണി: കഞ്ഞിക്കുഴി പഞ്ചായത്തിൽ നിന്നും സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താക്കൾ 30 ന് മുമ്പ് അതാത് അക്ഷയകേന്ദ്രങ്ങളിലെത്തി മസ്റ്ററിംഗ് നടത്തണം. മസ്റ്ററിംഗ് നടത്താത്തവർക്ക് തുടർന്ന് പെൻഷൻ ലഭിക്കുന്നതല്ല. കിടപ്പുരോഗികളും നടക്കാൻ പറ്റാത്തവരും പഞ്ചായത്തിൽ വിവരമറിയിക്കണം. ഇവരുടെ മസ്റ്ററിംഗ് അക്ഷയകേന്ദ്രത്തിൽ നിന്നും ജീവനക്കാർ നേരിട്ടെത്തി എടുക്കും. കൂടുതൽ വിവരങ്ങൾക്ക് അടുത്തുളള അക്ഷയകേന്ദ്രങ്ങളുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു.