ചെറുതോണി: കരിമ്പൻ സെന്റ് തോമസ് പബ്ലിക് സ്‌കൂളിൽ സിനിമാ ശിൽപ്പ ശാല നടത്തി. ശിൽപ്പശാലയിൽ ബാഹുബലി, ഈച്ച തുടങ്ങിയ സിനിമകളുടെ ഫിലിം എഡിറ്റർ ശ്രീഗ്ര സെബാസ്റ്റ്യൻ ക്ലാസുകൾ നയിച്ചു. അനന്തമായ തൊഴിൽ സാദ്ധ്യതകളുള്ള സിനിമാ മേഖലയെക്കുറിച്ചും പുതിയ സാങ്കേതിക വിദ്യകളെക്കുറിച്ചും കുട്ടികൾക്ക് പരിചയപ്പെടുത്തുകയും സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. സ്‌കൂൾ പ്രിൻസിപ്പൾ സിസ്റ്റർ. പ്രഭ ശിൽപ്പശാല ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൾ സിസ്റ്റർ. റിൻസി അദ്ധ്യക്ഷത വഹിച്ചു.