വണ്ണപ്പുറം: വ്യാപാരി വ്യവസായി സമിതി വണ്ണപ്പുറം യൂണിറ്റ് സമ്മേളനം ജില്ലാ പ്രസിഡന്റ് ബേബി കോവിലകം ഉദ്ഘാടനം ചെയ്തു. യു.എൻ. സജീവൻ അദ്ധ്യക്ഷത വഹിച്ചു. കരിമണ്ണൂർ ഏരിയാ സെക്രട്ടറി അമ്പിളി രവികല സംസാരിച്ചു. ഭാരവാഹികളായി പി.ഷാജി(പ്രസിഡന്റ് ), സിന്ധു രാജീവ്, തങ്കച്ചൻ കുഞ്ചറക്കാട്ട്(വൈസ് പ്രസിഡന്റുമാർ), സുനിത് തോമസ്(സെക്രട്ടറി) യു.എൻ.സജീവൻ, മനോജ് പി.ബി.(ജോയിന്റ് സെക്രട്ടറിമാർ) അംബിക സിബി(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.