മുട്ടം: ടൂറിസം ഹബ്ബിൽ പ്രവേശനത്തിന് ഫീസ് ഈടാക്കാൻ തീരുമാനമായി. നാളെ മുതലാണ് ഫീസ് ഈടാക്കുന്നത്. 5 വയസ്സ് വരെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. 5 മുതൽ 12 വയസ്സുവരെയുള്ളവർക്ക് 5 രൂപയും 12 വയസിനു മുകളിൽ പ്രായമുള്ളവർക്ക് 20 രൂപയുമാണ് ഫീസ്. ഇതോടൊപ്പം മലങ്കര അണക്കെട്ട് കാണുന്നതിനും സൗകര്യം ലഭിക്കും. രാവിലെ 9 മുതൽ വൈകിട്ട് 5 വരെ അണക്കെട്ടും 9 മുതൽ വൈകിട്ട് 7 വരെ പാർക്കും സന്ദർശിക്കാം.