തൊടുപുഴ: ശമ്പളപരിഷ്‌കരണം വൈകുന്നതിൽ പ്രതിഷേധിച്ച് എൻജിഒ സംഘിന്റെ നേതൃത്വത്തിൽ തൊടുപുഴ മിനി സിവിൽ സ്റ്റേഷന് മുന്നിൽ കൂട്ടധർണ്ണ നടക്കും. ഇന്ന് രാവിലെ 10.30ന് നടക്കുന്ന ധർണ്ണ സംസ്ഥാന സെക്രട്ടറി എം.ആർ. അജിത്കുമാർ ഉദ്ഘാടനം ചെയ്യും.
ഇടക്കാല ആശ്വാസം ഉടൻ അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, മെച്ചപ്പെട്ട ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഉടൻ നടപ്പിലാക്കുക, ഡിഎ കുടിശിക ഉടൻ അനുവദിക്കുക, പെൻഷൻ പ്രായം 60 ആയി ഉയർത്തി ഏകീകരിക്കുക, താഴ്ന്ന വരുമാനക്കാരായ യോഗ്യതയുള്ള മുഴുവൻ ജീവനക്കാർക്കും 40% വകുപ്പുതല പ്രൊമോഷൻ നൽകി ഏകീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ സംഘടിപ്പിച്ചിരിക്കുന്നത്.