സ്വരാജ് : സ്വരാജ് സയൺ പബ്ളിക് സ്കൂളിൽ നിറപ്പകിട്ടാർന്ന പരിപാടികളോടെ ശിശുദിനം ആഘോഷിച്ചു.ശൈശവത്തിന്റെ ഉത്തരവാദിത്വത്തെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും ചിന്തിക്കാനുള്ള ദിനമാണ് ശിശുദിനമെന്ന് സ്കൂൾ മാനേജർ ഫാ. ഇമ്മാനുവേൽ കിഴക്കേത്തലയ്ക്കൽ പറഞ്ഞു. അദ്ധ്യാപകരായ അനീറ്റ ഷാർമിലി, ബിൽസാ ബാബു, ഷൈനി മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചു. കുട്ടികളും അദ്ധ്യാപകരും കലാപരിപാടികളും നടത്തി.