പീരുമേട്: എസ്.എൻ.ഡി.പി യോഗം പീരുമേട് യൂണിയൻ വനിതാ സംഘം വാർഷിക പൊതുയോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിക്ക് സ്വീകരണവും 17ന് ഏലപ്പാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ആഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10ന് ഏലപ്പാറയിലെത്തുന്ന തുഷാറിന് നൽകുന്ന സ്വീകരണ സമ്മേളനത്തിൽ പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി കെ.പി. ബിനു, യൂണിയൻ വൈസ് പ്രസിഡന്റ് പി.കെ. രാജൻ, നിയുക്ത ബോർഡ് മെമ്പർ എൻ.ജി. സലികുമാർ, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് സരോജനി ജയചന്ദ്രൻ, യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് വിനോദ് ശിവൻ, സെക്രട്ടറി സുനീഷ് വലിയപുരയ്ക്കൽ, ഏലപ്പാറ ശാഖാ പ്രസിഡന്റ് ലൈജു ചന്ദ്രശേഖരൻ എന്നിവർ പ്രസംഗിക്കും. ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന വനിതാ സംഘം യൂണിയൻ വാർഷിക പൊതുയോഗം വനിതാ സംഘം കേന്ദ്ര കൗൺസിൽ അംഗം ഷൈലജ രവീന്ദ്രന്റെ അദ്ധ്യക്ഷതയിൽ പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി കെ.പി. ബിനു സംഘടനാ സന്ദേശം നൽകും. ശിവഗിരി മഠത്തിലെ ഗുരുപ്രകാശം സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തും.