elephant
കൂങ്കി ആനയെ ഉപയോഗിച്ച് അരിശ് രാജ എന്ന കാട്ടാനയെ പിടികൂടുന്നു

മറയൂർ: കൊലയാളി ഒറ്റയാനെ വനംവകുപ്പ് പിടികൂടി.കേരളാ അതിർത്തിയിൽ ഉദുമലപേട്ടക്ക് സമീപം ആണ്ടിയൂർ ഭാഗത്ത് മൂന്ന് പേരെ കൊലപ്പെടുത്തുകയും നിരവധി പേരെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്ത ഒറ്റയാനെ കുങ്കി ആനകളുടെ സഹായത്തൊടെയാണ് തമിഴ്നാട് വനം വകുപ്പ് പിടികൂടിയത്.ജനവാസ കേന്ദ്രങ്ങളും വ്യാപാര സ്ഥാപനങ്ങളും തകർത്ത് ജനങ്ങളെ ഭീതിയിലാഴ്ത്തിയ കാട്ടാനെയെ പിടികൂടാൻ തമിഴ്നാട് വനം വകുപ്പ് ഉത്തരവിടുകയായിരുന്നു.
ആക്രമകാരിയയാ ഒറ്റയാനെ പിടികൂടാൻ വനം വകുപ്പ് ,പൊലീസ് , വെറ്റിനറി എന്നീ വകുപ്പുകൾ സംയുകതമായാണ് എത്തിയത്. കടകളും വീടുകളും തകർത്ത് അരി ഭക്ഷിക്കുന്ന ഒറ്റയാനെ നാട്ടുകാർ അരിശിരാജ എന്നാണ് വിളിച്ചിരുന്നത്. ആണ്ടിയൂർ ഭാഗത്ത് കാട്ടാനയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ സംഘം കൃഷിയിടത്തിൽ റേഷൻ അരിചാക്കുകൾ വച്ച് എത്തിക്കുകയായിരുന്നു.
നിരവധി ആക്രമണകാരികളായ കാട്ടാനകളെ പിടികൂടിയ മുതുമല ആനവളർത്തൽ കേന്ദ്രത്തിലെ കാലിം,കപിൽ ദേവ്, എന്നി കുങ്കി ആനകളെയും എത്തിച്ചിരുന്നു. കൃഷിയിടത്തിലിറങ്ങിയ അരിശിരാജനെകഴിഞ്ഞ ദിവസം പുലർച്ചെ മൂന്ന് മണിക്ക് രണ്ട് തവണ വെറ്ററിനറി സംഘം മയക്ക് വെടിവച്ചു. പിന്നീട് കുങ്കിയാനകളെ ഉപയോഗിച്ച് വടം കെട്ടി നിർത്തിയ ശേഷം രാവിലെ എട്ടുമണിയോടെ ലോറിയിൽ കയറ്റി വരകാളിയാർ ആനവളർത്തൽ കേന്ദ്രത്തിൽ എത്തിച്ചു.
വനംവകുപ്പ് പിടികൂടിയ കാട്ടാനയെ ആനവളർത്തൽ കേന്ദ്രത്തിൽ കുങ്കി ആന ആക്കുന്നതിനുള്ള ശ്രമങ്ങൾ കാട്ടാനയുടെ ആരോഗ്യം നിരീക്ഷിച്ച ശേഷം ആരംഭിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു