വണ്ണപ്പുറം: ലയൺസ് ക്ലബ്വണ്ണപ്പുറം ടൗണിന്റെ നേതൃത്വത്തിലുള്ള സ്‌നേഹഭവനം പദ്ധതി പ്രകാരം ഭവനരഹിതർക്ക് നിർമിച്ചു നൽകുന്ന വീടുകളുടെ താക്കോൽദാനവും ലയൺസ് അന്നപൂർണം പദ്ധതിയുടെ ഉദ്ഘാടനവും ഇന്ന് വൈകിട്ട് നാലിന് കോടമുള്ളിൽ ഷോപ്പിംഗ് ആർക്കേഡിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വീൽചെയർ ബാസ്‌കറ്റ്ബാളിൽ രാജ്യത്തെ പ്രതിനിധീകരിക്കുന്ന അൽഫോൻസ ഉൾപ്പെടെ മൂന്ന് ഭവനരഹിതർക്കാണ് വീടുകൾ നിർമിച്ചു നൽകുന്നത്. സമ്മേളനം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. ലയൺസ് മൾട്ടിപ്പിൾ കൗൺസിൽ ചെയർമാൻ എ.വി. വാമനകുമാർ, സിനിമാ- സീരിയൽ താരം നിഷാ സാരംഗ് എന്നിവർ താക്കോൽ ദാനം നിർവഹിക്കും. വണ്ണപ്പുറം പെപ്പർ എൻ സാൾട്ട് ഹോട്ടലുമായി സഹകരിച്ച് നടപ്പാക്കുന്ന ലയൺസ് അന്നപൂർണം പദ്ധതി ജില്ലാ കളക്ടർ എച്ച്. ദിനേശൻ ഉദ്ഘാടനം ചെയ്യും. കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തും. ക്ലബ് പ്രസിഡന്റ് കെ.സി. അനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി റെജി, ലയൺസ് ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ എ.ജി. ബാലസുബ്രഹ്മണ്യൻ, ലയൺസ് സെക്കന്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ സി.എ വി.ഡി. ജെയിംസ്, മുൻ ഡിസ്ട്രിക്ട് ഗവർണർ എൽ.ആർ. രാമചന്ദ്രവാര്യർ, റീജണൽ ചെയർപേഴ്‌സൺ പ്രൊഫ. കെ.എം. കുര്യാക്കോസ്, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജീവ് ഭാസ്‌കർ എന്നിവർ പ്രസംഗിക്കും. സോൺ ചെയർപേഴ്‌സൺ ഷിൻസ് സെബാസ്റ്റ്യൻ സ്വാഗതവും ജനറൽ കൺവീനർ തമ്പി കുര്യാക്കോസ് നന്ദിയും പറയും. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് കെ.സി. അനിൽകുമാർ, സെക്രട്ടറി സണ്ണിച്ചൻ എം. സെബാസ്റ്റ്യൻ, സോൺ ചെയർപേഴ്‌സൺ ഷിൻസ് സെബാസ്റ്റ്യൻ, ക്ലബ് അഡ്മിനിസ്‌ട്രേറ്റർ ജിമ്മി നമ്പ്യാപറമ്പിൽ, പബ്ലിസിറ്റി കൺവീനർ ടി.ടി.മാത്യു എന്നിവർ പങ്കെടുത്തു.