തൊടുപുഴ: പ്രൊഫ. തുറവൂർ വിശ്വംഭരൻ സ്മ്യതിസദസ് തപസ്യ കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ തൊടുപുഴയിൽ നടക്കും. ഇന്ന് വൈകിട്ട് 5ന് ഇഎപി ഹാളിലാണ് പരിപാടി. പിഎസ്സി മുൻ ചെയർമാനും കാലടി സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ.കെ എസ് രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിൽ തപസ്യ ജില്ലാ പ്രസിഡന്റ് പി.എൻ. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനാകും. സംസ്ഥാന വർക്കിങ് പ്രസിഡന്റ് പ്രൊഫസർ പി.ജി. ഹരിദാസ്, ജില്ലാ സെക്രട്ടറി എസ്.എൻ. ഷാജി, ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. രാധാകൃഷ്ണൻ എന്നിവർ സംസാരിക്കും.