തൊടുപുഴ: എസ്.എൻ.ഡി.പി. യോഗം തൊടുപുഴ യൂണിയന്റെ ആഭിമുഖ്യത്തിൽ 16, 17 തിയതികളിൽ വെങ്ങല്ലൂർ ചെറായിക്കൽ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രം ഓഡിറ്റോറിയത്തിൽ വച്ച് പ്രീമാര്യേജ് കൗൺസലിംഗ് ക്ലാസ്സ് നടക്കും.16 ന് രാവിലെ 8.30 ന് രജിസ്‌ട്രേഷൻ ആരംഭിക്കും. 9 ന് യൂണിയൻ കൺവീനർ.വി.ജയേഷ് അദ്ധ്യക്ഷത വഹിക്കുന്ന യോഗം യൂണിയൻ ചെയർമാൻ എ.ജി.തങ്കപ്പൻ ഉദ്ഘാടനം ചെയ്യും.
രണ്ട് ദിവസങ്ങളിലായി നടക്കുന്ന ക്ലാസ്സുകളിൽ കുടുംബഭദ്രത, ഗർഭധാരണം പ്രസവം, ശിശു സംരക്ഷണം, സംഘടനാ പരിചയം, സ്ത്രീ പുരുഷലൈംഗീകത, ശ്രീനാരായണ ധർമ്മം, മാതൃകാ ദമ്പതികൾഎന്നീ വിഷയങ്ങളിൽ പ്രഗൽഭർ ക്ലാസ്സെടുക്കും.രജിസ്‌ട്രേഷന് ഫോൺ: +914862222432