മൂന്നാർ : മാനദണ്ഡങ്ങൾ പാലിക്കാതെ കെട്ടിടം നിർമ്മിച്ച 4 പേർക്ക് സ്റ്റോപ്പ് മെമ്മോ നൽകി റവന്യുവകുപ്പ്. ദേവികുളം സബ് കളക്ടർ പ്രേംക്യഷ്ണയുടെ നിർദ്ദേശ പ്രകാരം മൂന്നാർ വില്ലേജ് ഓഫീസർ സുഭാഷ് കുമാറാണ് കെട്ടിടയുടമകൾക്ക് നിർത്തിവെയ്ക്കൽ നോട്ടീസ് നൽകിയത്. മൂന്നാർ സെന്റിൽമെന്റ് കോളനിയിൽ 5 സെന്റ് ഭൂമിയിൽ നിർമ്മാണം നടത്തിയ 4 പേർക്കാണ് നോട്ടീസ്. നൽകിയത്. 4 പേർക്കും വീട് നിർമ്മിക്കുന്നതിന് റവന്യുവകുപ്പ് അനുമതി നൽകിയിരുന്നു. എന്നാൽ വീടിന്റെ മറവിൽ വാണിജ്യ ആവശ്യങ്ങൾക്കായി ബഹുനില കെട്ടിടം നിർമ്മിച്ചതാണ് നിർത്തിവെയ്ക്കൽ നോട്ടീസ് നൽകാൻ കാരണം. കഴിഞ്ഞ ദിവസം സംഭവസ്ഥലങ്ങൾ സബ് കളക്ടർ നേരിൽ സന്ദർശിക്കുകയും ചെയ്തിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് നിർന്മാണം നടക്കുന്നതെന്ന് കണ്ടെത്തിയത്.