നേര്യമംഗലം : കോതമംഗലം അഡീഷണൽ ഐ.സി.ഡി.എസ് കവളങ്ങാട് ഗ്രാമപഞ്ചായത്തിലെ നേര്യമംഗലം 24ാം നമ്പർ അങ്കണവാടിയിൽ ശിശുദിനാഘോഷം നടത്തി. വാർഡ് മെമ്പർ എ.ജെ ഉലഹന്നാൻ ശിശുദിനാഘോഷ റാലി ഫ്ളാഗ് ഓഫ് ചെയ്തു. മേരി, കെ.സി, പി.എം ശിവൻ, സി.പി രാമൻ, എ.എം കുഞ്ഞൂഞ്ഞ്, റംസീന ഷെമീർ, പി.എം ഗംഗാധരൻ, മോളി വി.കെ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.