തൊടുപുഴ: കേസ് അന്വേഷിക്കാനെത്തിയ പൊലീസുകാരെ യുവാവ് ആക്രമിച്ചതായി പരാതി. മാരിയിൽകലുങ്കിന് സമീപം പെരുക്കോണിയിൽ താമസിക്കുന്ന യുവാവ് കസ്റ്റഡിയിൽ. മദ്യപിച്ച് മകൻ പ്രശ്നമുണ്ടാക്കുന്നുവെന്ന് അച്ഛൻ വിളിച്ചറിയിച്ചതിനെ തുടർന്നാണ് കൺട്രോൾ റൂം എ.എസ്.ഐ. എം.വി.പൗലോസും പൊലീസ് ഡ്രൈവർ അരുണും സ്ഥലത്തെത്തിയത്. കാര്യമന്വേഷിച്ചപ്പോൾ അക്രമാസക്തനായ യുവാവ് ആക്രമിക്കുകയായിരുന്നുവെന്ന് എ.എസ്.ഐ. പറഞ്ഞു. പിന്നീട് ഇയാളെ കീഴ്‌പ്പെടുത്തുകയും കൂടുതൽ പൊലീസ് സംഘമെത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. യുവാവിനെ താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.