അരിക്കുഴ : ജെ.സി.ഐ. അരിക്കുഴയുടെ ഭാരവാഹികളുടെ സ്ഥാനാരോഹണവും പ്രവർത്തനോദ്ഘാടനവും ഞായറാഴ്ച തൊടുപുഴ പാപ്പൂട്ടി ഹാളിൽ നടത്തും. പുതിയ പ്രസിഡന്റായി ബാബു പള്ളിപ്പാട്ട് സ്ഥാനമേൽക്കും. ചാപ്റ്റർ പ്രസിഡന്റ് എം.കെ.പ്രീതിമാന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പ്രവർത്തനോദ്ഘാടനം കെ.ജി.സൈമൺ ഐ.പി.എസ്. നിർവഹിക്കും. ന്യൂമാൻ കോളേജ് പ്രിൻസിപ്പൽ ഡോ. തോംസൺ ജോസഫ് മുഖ്യപ്രഭാഷണം നടത്തും. സോൺ മുൻപ്രസിഡന്റ് രജനീഷ് അവ്യയൻ, സോൺ വൈസ് പ്രസിഡന്റ് അർജുൻ നായർ എന്നിവർ പ്രസംഗിക്കും. പ്രോഗ്രാം കോർഡിനേറ്റർ സനൂഷ് കെ.ആർ. നേതൃത്വം നൽകും. തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ടി.സി. രാജു, എവർഷൈൻ ജോസ്, നജീബ് കെ.കെ., സഹോദയ കലോത്സവത്തിൽ ഭരതനാട്യം, കുച്ചിപ്പുഡി, നാടോടിനൃത്തം എന്നിവയിൽ ഒന്നാം സ്ഥാനം നേടിയ ആദിത്യൻ എം.പി., ജില്ലാ സബ് ജൂനിയർ ഫുട്‌ബോൾ ടീമിൽ സെലക്ഷൻ ലഭിച്ച അഭിറാം പി ബാബു, എം.ബി.ബി.എസ് എൻട്രൻസ് ലഭിച്ച രുഗ്മിണി സുരേഷ്, ഓസ്‌ട്രേലിയയിൽ പി.എച്ച്.ഡി. റിസർച്ചിന് അവസരം ലഭിച്ച ജിൻസിമോൾ ജോസഫ്, അറക്കുളം വിദ്യാഭ്യാസ ഉപജില്ലാ കലോത്സവത്തിൽ യു.പി. സെക്ഷൻ കലാതിലകമായി തെരഞ്ഞെടുക്കപ്പെട്ട ദുർഗ്ഗാലക്ഷ്മി എസ്. എന്നിവരെ ആദരിക്കും.
63 വർഷമായി അരിക്കുഴയിൽ പ്രവർത്തിക്കുന്ന തൊടുപുഴ താലൂക്കിലെ മികച്ച ലൈബ്രറിയായ ഉദയ വൈ.എം.എ. യുമായി സഹകരിച്ച് നിരവധി സാംസ്‌ക്കാരിക പരിപാടികൾ, 10 സ്‌കൂളുകളിൽ കരിയർമോട്ടിവേഷൻ ക്ലാസ്സുകൾ, വിവിധ മത്സര പരീക്ഷകളെപ്പറ്റി ഉദ്യോഗാർത്ഥികൾക്കു വേണ്ടി ഓറിയന്റേഷൻ പ്രോഗ്രാമുകൾ, പ്രസംഗപരിശീലനം, മെഡിക്കൽ ക്യാമ്പ്, നാട്ടിലെ കലാപ്രതിഭകളെ കണ്ടെത്താൻ സർഗ്ഗോത്സവം എന്നീ പദ്ധതികളാണ് നടപ്പിലാക്കുന്നത്.
പത്രസമ്മേളനത്തിൽ ചാപ്റ്റർ പ്രസിഡന്റ് എം.കെ.പ്രീതിമാൻ, നിയുക്ത പ്രസിഡന്റ് ബാബു പള്ളിപ്പാട്ട്, കെ.ആർ.സോമരാജൻ, സുരേഷ് ബാബു എസ്, ബിജു ജെ ആലപ്പാട്ട് എന്നിവർ പങ്കെടുത്തു.