തൊടുപുഴ- സംസ്ഥാന യുവജനക്ഷേമബോർഡും തൊടുപുഴബ്ലോക്ക് പഞ്ചായത്തും സംയുക്തമായി 23, 24, 25 തീയതികളിൽകേരളോത്സവം നടത്തുന്നു. 23ന് രാവിലെ 9.30ന് മുട്ടം ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ മുട്ടം പഞ്ചായത്ത് പ്രസിഡന്റ് കുട്ടിയമ്മ മൈക്കിളിന്റെ അദ്ധ്യക്ഷതയിൽബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് എരിച്ചിരിക്കാട്ട് ഉദ്ഘാടനം ചെയ്യും. മത്സരങ്ങൾ ഏഞ്ചൽ ഇൻഡോർസ്റ്റേഡിയംതുടങ്ങനാട്, ഗവ.പോളിടെക്നിക് ഗ്രൗണ്ട് മുട്ടം, ഷാന്താൾജ്യോതി പബ്ളിക് സ്‌കൂൾ മുട്ടം, സെന്റ്‌തോമസസ് ഹൈസ്‌കൂൾ ഗ്രൗണ്ട് തുടങ്ങനാട്, കെ.സി.എ. ക്രിക്കറ്റ്‌സ്റ്റേഡിയം തൊടുപുഴ, മുട്ടം ഗ്രാമ പഞ്ചായത്ത് ഗ്രൗണ്ട്, തൊടുപുഴബ്ലോക്ക് പഞ്ചായത്ത് ഹാൾ എന്നിവിടങ്ങളിൽ നടത്തും. സമാപന ദിവസമായ 25ന് തെക്കുംഭാഗം കെ.സി.എ ക്രിക്കറ്റ്‌സ്റ്റേഡിയത്തിൽ ജനപ്രതിനിധികളും പ്രസ്സ് ക്ലബ് ടീമും തമ്മിൽ സൗഹൃദ ക്രിക്കറ്റ് മത്സരം ഉണ്ടായിരിക്കും.